കൊല്ലം: 1992 -94 പ്രീഡിഗ്രി ബാച്ച് കൂട്ടായ്മയുടെ നാലാമത് വാർഷികാഘോഷവും കുടുംബ സംഗമവും ചവറ ബേബി ജോൺ ഷഷ്ടിപൂർത്തി മന്ദിരത്തിൽ നടന്നു. കേരള സർവകലാശാല സംസ്ഥാന കലോത്സവ ജേതാവും കുടുംബശ്രീ സംസ്ഥാന കലോത്സവ ജേതാവുമായ പാർവതി.എസ്.ഉദയൻ ഭദ്രദീപം തെളിച്ചു. ദിലീപ് ദേവാങ്കണം അദ്ധ്യക്ഷനായി. ജെ.അരുൺ ഘോഷ് പള്ളിശേരി സ്വാഗതം പറഞ്ഞു. ബാച്ചിന്റെ പുതിയ പേരും ലോഗോയും സംസ്ഥാന സ്കൂൾ കലോത്സവ ജേതാവ് നിരഞ്ജന ചന്ദ് പ്രകാശിപ്പിച്ചു. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത പ്രിയ സുഹൃത്തുക്കളായ ബി.അജിത്ത് കുമാറിനെയും ആർ.സജീവനെയും കൂട്ടായ്മയിൽ ഉന്നത വിദ്യാഭ്യാസം നേടിയ 40 ഓളം മക്കളെയും പൊലീസ് സബ് ഇൻസ്പെക്ടർ ജി.ബാബുക്കുട്ടൻപിള്ള ആദരിച്ചു. മഴവിൽ മനോരമ, ഫ്ലവേഴ്സ് ചാനൽ ഫ്രെയിം മീരാകൃഷ്ണനും പ്രമുഖ ഗായകരായ സന്ദീപ്, ശോഭ ശ്രീകുമാർ, രതീഷ് വിശ്വനാഥൻ, ഹരികുമാർ എന്നിവർ നയിച്ച മ്യൂസിക്കൽ പ്രോഗ്രാമും നടന്നു. തുടർന്ന് കലാ മത്സരങ്ങളും സ്നേഹ വിരുന്നും നടന്നു.