 
കൊല്ലം : ഒക്ടോബർ 11 ലോക മുട്ട ദിനത്തോടനുബന്ധിച്ച് എഴുകോൺ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.സി.എസിന്റെ നേതൃത്വത്തിൽ കർഷകരിൽ നിന്ന് ശേഖരിച്ച മുട്ട കൊല്ലം ഗവ.ചിൽഡ്രൽസ് ഹോമിലെ കുട്ടികൾക്കു വേണ്ടി സി.ഡി.എസ് ചെയർപേഴ്സൺ എം.പി.പ്രീതയിൽ നിന്ന് കൊല്ലം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സനിൽ വെള്ളിമൺ ഏറ്റുവാങ്ങി. മെമ്പർ സെക്രട്ടറി ജി.ശങ്കരൻ കുട്ടി ,ബ്ലോക്ക് കോർഡിനേറ്റർ ഷിമിത, അംബിക, നീന, ശുഭ, ലിമി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.