photo
അപകടത്തിൽപ്പെട്ട ഇൻബോർഡ് വള്ളത്തെ കെട്ടി വലിച്ച് കരയിലേക്ക് എത്തിക്കുന്നു.

കരുനാഗപ്പള്ളി : മത്സ്യബന്ധനത്തിനിടയിൽ എൻജിൻ തകരാറിലായി വെള്ളം കയറിയ ഇൻബോർഡ് വള്ളത്തേയും 30 തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യൂ ബോട്ട് രക്ഷപ്പെടുത്തി. ചെറിയഴീക്കൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പാർഥസാരഥി എന്ന ഇൻബോർഡ് വള്ളമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ കടലിൽ വെച്ച് എൻജിൻ തകരാറിലായെന്ന് തോട്ടപ്പള്ളി ഫിഷറിസ് സ്റ്റേഷനിലേക്ക് സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂ ബോട്ട് കായംകുളം ഹാർബറിൽ നിന്ന് പുറപ്പെടുകയും തകരാറിലായ വള്ളം കെട്ടി വലിച്ചു കായംകുളം ഹാർബറിൽ എത്തിക്കുകയുമായിരുന്നു. ഫിഷറീസ് അധികൃതരെ കൂടാതെ സി.പി.ഒ അരുൺ, റെസ്ക്യൂ ഗാർഡമാരായ, ജോർജ്, ജയൻ, സുരേഷ് എന്നിവർ രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി.