
കൊല്ലം: സ്വകാര്യമേഖലയിലെ കശുഅണ്ടി തൊഴിലാളികൾക്ക് കൂലിയും വരുമാനവും ഉറപ്പാക്കാൻ പി.എഫ്, ഇ.എസ്.ഐ എന്നിവയുടെ ഒരുഭാഗം സർക്കാർ നൽകുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കശുഅണ്ടി വ്യവസായികളുമായുള്ള ചർച്ചയ്ക്ക് ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. 32 ഫാക്ടറികളെ ആദ്യഘട്ടത്തിൽ പരിഗണിക്കും. വ്യവസായ മന്ത്രി പി.രാജീവ് മുൻകൈയെടുത്ത് കമ്മിറ്റികൾ ചേർന്നതിന്റെ കൂടി ഭാഗമായാണ് തീരുമാനം.