harbur
അഴീക്കൽ ഹാർബറിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായി പൂർത്തീകരിച്ച ലോ ലെവൽ ബർത്തിംഗ് ജെട്ടി ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കുന്നു

ഓച്ചിറ: അഴീക്കൽ ഹാർബറിന്റെ ആധുനിക വത്കരണത്തിന്റെ ഭാഗമായി പൂർത്തീകരിച്ച ലോ ലെവൽ ബർത്തിംഗ് ജെട്ടി ഉദ്ഘാടനം ഹാർബറിൽ നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.. ചടങ്ങിൽ സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ഹാർബർ എൻജിനീയറിംഗ് വകുപ്പ് ചീഫ് എൻജിനീയർ എം. എ.മുഹമ്മദ് അൻസാരി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ്, വൈസ് പ്രസിഡന്റ് ടി. ഷൈമ, ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷ അജയകുമാർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എം.ആർ. രമേഷ്ശശിധരൻ, നബാർഡ് ജില്ലാ മാനേജർ രാഖിമോൾ, മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം ജി. രാജദാസ്, ബി.വേണു, എം.ടി .രാജീവ് തുടങ്ങിയവർ സംസാരിച്ചു. അഴീക്കൽ ഹാർബറിന്റെ വികസനത്തിനായി എൽ.ഡി.എഫ് സർക്കാർ 26.50 കോടി രൂപയുടെ വികസന പദ്ധതിക്കാണ് ഭരണാനുമതി നൽകിയത്. ഇതിന്റെ ഭാഗമായി 1.67 കോടി രൂപ ചെലവഴിച്ചാണ് ജെട്ടി പൂർത്തിയാക്കിയത്.