 
ശാസ്താംകോട്ട: കുന്നത്തൂർ നിയോജക മണ്ഡലം കെ.പി.സി.സി മിഷൻ 2025 ലീഡേഴ്സ് മീറ്റ് ഭരണിക്കാവ് പണിക്കത്ത് ഓഡിറ്റോറിയത്തിൽ എ.ഐ.സി.സി പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ എട്ടു വർഷ ഭരണത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടുകൾ യഥാസമയം നൽകാതെയും വെട്ടിക്കുറച്ചും വികസനം മുരടിപ്പിച്ചതായി അദ്ദേഹം ആരോപിച്ചു. കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ അദ്ധ്യക്ഷനായി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം ഡോ. ശൂരനാട് രാജശേഖരൻ , ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എം.എം. നസീർ , പഴകുളം മധു തുടങ്ങിയവർ സംസാരിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ ,കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് കാരക്കാട്ട് അനിൽ സ്വാഗതവും ശാസ്താംകോട്ട കിഴക്ക് മണ്ഡലം പ്രസിഡന്റ് ഗോപൻ പെരുവേലിക്കര നന്ദിയും പറഞ്ഞു