കൊല്ലം: പാലക്കാട് ഉപതിരഞ്ഞെടുപ്പ് പരാജയം മുന്നിൽ കണ്ടാണ് കോൺഗ്രസും ബി.ജെ.പിയും എൽ.ഡി.എഫിനു മേൽ ആരോപണം ഉന്നയിക്കുന്നതെന്ന് ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് സി.കെ. ഗോപി പറഞ്ഞു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തങ്ങളുടെ 86,000 വോട്ട് ബി.ജെ.പിക്ക് നൽകിയ കോൺഗ്രസിന്റെ അവിശുദ്ധ കൂട്ടുകെട്ട് മുൻകാല അനുഭവങ്ങളിൽ നിന്ന് കേരള ജനതയ്ക്ക് ബോദ്ധ്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.