പുനലൂർ: മഹാകവി കുമാരനാശാൻ ചരമ ശതാബ്ദി ദിനാചരണ കമ്മിറ്റിയുടെ നേതൃത്തിൽ 3 മാസം നീണ്ട് നിൽക്കുന്ന അനുസ്മരണ പരിപാടികൾ നടത്താനും സമാപന സമ്മേളനത്തിൽ സമിതി ജില്ല പ്രസിഡന്റ് കവി കുരീപ്പുഴ ശ്രീകുമാറിനെ പങ്കെടുപ്പിക്കാനും പുനലൂർ കോളേജ് ഒഫ് കോമേഴ്സിൽ ചേർന്ന കുമാരനാശാൻ ചരമ ശതാബ്ദി ദിനാചരണ കമ്മിറ്റി രൂപികരണ യോഗം തീരുമാനിച്ചു. സംസ്ഥാന സമിതി അംഗം ആർ.ബിജു രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.ശ്രീനാരായണ സ്റ്റഡി സർക്കിൾ സംസ്ഥാന പ്രസിഡന്റ് പിറവന്തൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. അഡ്വ.എഫ്.കാസ്റ്റ് ലെസ് ജൂനിയർ, ടി.കെ.സോമശേഖരൻ, കെ.ബേബി,ഇ.കെ.ശരത്ചന്ദ്രൻ, പി.വി.രമണൻ, എലിസബത്ത് ചാക്കോ, രഘുനാഥ്, ജി.ധ്രുവകുമാർ, എൻ.രാജു, കെ.മഹേഷ്, എൻ.ഗോപരാജ്, എൻ.രവി തുടങ്ങിയവർ സംസാരിച്ചു. കെ.മഹേഷ് സ്വാഗതവും എൻ.ഗോപരാജ് നന്ദിയും പറഞ്ഞു. ചീഫ് അഡ്വൈസർമാരായി പിറവന്തൂർഗോപാലകൃഷ്ണൻ, കെ.ബേബി എന്നിവരെ കൂടാതെ അഡ്വ.എഫ്.കാസ്റ്റ് ലെസ് ജൂനിയർ(ചെയർമാൻ), ടി.കെ.സോമശേഖരൻ, ജി.ധ്രൂവകുമാർ( വൈസ് ചെയർമാൻമാർ), കെ.മഹേഷ്(കൺവീനർ), എലിസബത്ത് ചാക്കോ, രഘുനാഥ്(ജോ.കൺവിനേഴ്സ്) എന്നിവർ അടങ്ങിയ 20 അംഗം കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു.