ശസ്താംകോട്ട: കല്ലട ജലോത്സവം ഇന്ന് ഉച്ചയ്ക്ക് 2 മുതൽ നടക്കും. കല്ലടയാറ്റിലെ മുതിരപ്പറമ്പ്- കാരൂത്രക്കടവ് നെട്ടായത്തിലാണ് മത്സരം. മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനാകും. ജലോത്സവ കമ്മിറ്റി ചെയർപേഴ്സണും മൺറോത്തുരുത്ത് പഞ്ചായത്ത് പ്രസിഡന്റുമായ മിനി സൂര്യകുമാർ പതാക ഉയർത്തും. ജലഘോഷയാത്ര പി.സി.വിഷ്ണുനാഥ് എം.എൽ.എയും ശിക്കാരവള്ളങ്ങളുടെ ഘോഷയാത്ര സി.ആർ.മഹേഷ് എം.എൽ.എയും ഉദ്ഘാടനം ചെയ്യും. മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ എന്നിവർ വിശിഷ്ടാതിഥികളാകും. വൈകിട്ട് 4 മുതൽ ഫൈനൽ. 5.30ന് സമ്മാനദാനവും ബോണസ് വിതരണവും കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിക്കും.