കൊല്ലം: കിഴക്കേകല്ലട, മൺറോത്തുരുത്ത് വില്ലേജുകൾ കുന്നത്തൂർ താലൂക്കിലേക്ക് മാറ്റാനുള്ള ശുപാർശകളിൽ നിന്ന് അധികൃതർ പിൻമാറണമെന്നും കിഴക്കേകല്ലട, മൺറോത്തുരുത്ത് വില്ലേജുകളെയും കൊട്ടാരക്കര, കൊല്ലം താലൂക്കുകളുടെ അതിർത്തി വില്ലേജുകളെയും ഉൾപ്പെടുത്തി കുണ്ടറ ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കണമെന്നും കിഴക്കേകല്ലട അതിജീവനം ഗ്രാമീണ കൂട്ടായ്മ ആവശ്യപ്പെട്ടു. കുണ്ടറ ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കുന്നതു വരെ ഈ വില്ലേജുകളെ കൊല്ലം താലൂക്കിൽ തന്നെ നിലനിറുത്തണം. യോഗത്തിൽ അതിജീവനം ഗ്രാമീണ കൂട്ടായ്മ കൺവീനർ ബൈജു പ്രണവം അദ്ധ്യക്ഷത വഹിച്ചു.