 
കൊല്ലം: വള്ളിക്കീഴ് ക്ഷേത്രത്തിനു സമീപം പാലാട്ട് തെക്കതിൽ അജിത്തിന്റെ വീടിനു മുന്നിലെ കിണർ മഴയിൽ ഇടിഞ്ഞു താഴ്ന്നു. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാർ എഴുന്നേറ്റപ്പോൾ കിണറിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന നിലയിലായിരുന്നു. രാവിലെ കിണർ പൂർണമായും താഴ്ന്നു. കിണറിന് ഏകദേശം 70 വർഷം പഴക്കമുണ്ട്.