അഞ്ചൽ: അഞ്ചൽ സെന്റ് ജോൺസ് സ്കൂളിൽ ഈ വർഷത്തെ വിദ്യാരംഭ ചടങ്ങിൽ മദ്ധ്യപ്രേദേശിൽ നിന്നുള്ള കുട്ടിയ്ക്കും ആദ്യക്ഷരം കുറിച്ചു. അഞ്ചൽ സെന്റ് ജോസഫ് മിഷൻ ആശുപത്രിയിലെ ജീവനക്കാരായ റാംപാലിന്റെയും രാധയുടെയും മകൾ റ്റാനിയ റാംപാലയ്ക്കാണ് പത്തനംതിട്ട അതിരൂപതാ അദ്ധ്യക്ഷൻ ബിഷപ്പ് ഡോ.സാമുവേൽ മാർ ഐറേനിയോസ് മലയാളത്തിൽ ആദ്യക്ഷരം കുറിച്ചത്. സ്കൂൾ മാനേജർ ഫാ. ബോവസ് മാത്യു, പ്രിൻസിപ്പൽ മേരി പോത്തൻ തുടങ്ങിയവർ നേതൃത്വം നൽകി.