t

കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ഉമയനല്ലൂർ യൂണിറ്റ് നേതൃത്വത്തിൽ ഉമയനല്ലൂർ സർക്കാർ ആയുർവേദ ഡിസ്പെൻസറി പരിസരം ശുചീകരിച്ചു. മൂന്നാം വാർഡ് അംഗം എസ്. ഷഹാൽ ഉദ്ഘാടനം ചെയ്തു. ജി. ഹൃഷികേശൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.യു മുഖത്തല ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എൻ.ഗോപിനാഥൻ, ശശിധരൻ പിള്ള, രാജേന്ദ്രപ്രസാദ്, ഷെരീഫ്, എം. ദിനമണി, രാധാകൃഷ്ണൻ, പി.പുഷ്പാംഗദൻ, എ.അബ്ദുൽ ഖലാം, തുളസീധരൻ പിള്ള, എൽ. മണികണ്ഠൻ പിള്ള, വി. രാമചന്ദ്രൻ നായർ, എം. രമാഭായ്, എം.ഗീത തുടങ്ങിയവർ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി അബ്ദുൾ ഖലാം സ്വാഗതവും ട്രഷറർ എസ്. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. ആയുർവേദ ഡിസ്പെൻസറിയിലേക്ക് യൂണിറ്റ് സംഭാവന ചെയ്ത വേസ്റ്റ് ബിൻ സംസ്ഥാന കൗൺസിലർ പി. പുഷ്പാംഗദൻ മെഡിക്കൽ ഓഫീസർ ഡോ. വോൾഗയ്ക്ക് കൈമാറി.