കരുനാഗപ്പള്ളി: എക്സൈസ് വിമുക്തി പഠന കേന്ദ്രവും കേരള സർവകലാശാല നാഷണൽ സർവീസ് സ്കീമും ചേർന്ന് കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന വിമുക്തി ദിന ശില്പശാല ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു.കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എസ്.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ചലച്ചിത്ര പിന്നണി ഗായിക ചിത്ര അയ്യർ മുഖ്യാതിഥിയായി.
മുതിർന്ന ശാസ്ത്രജ്ഞൻ ഡോ.ആർ.ഡി.അയ്യറിന്റെ സാനിദ്ധ്യം ശ്രദ്ധേയമായി. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ആർ.മനോജ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ, എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ ഡോ.ദേവിപ്രിയ, കരുനാഗപ്പള്ളി നഗരസഭാ കൗൺസിലർ ആർ.സിന്ധു, റേഞ്ച് ഇൻസ്പെക്ടർ എസ്.ലതീഷ് എന്നിവർ സംസാരിച്ചു. വിമുക്തി പഠനകേന്ദ്രം ചെയർമാൻ എൽ.വിജിലാൽ സ്വാഗതവും അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.വി.എബിമോൻ നന്ദിയും പറഞ്ഞു.
ഉച്ചയ്ക്ക് ശേഷം നടന്ന പഠന ക്ലാസിൽ പ്രിവന്റീവ് ഓഫീസർ എച്ച്.ഷിഹാസ് മോഡറേറ്ററായി. ലഹരി വിമുക്ത ലോകത്തിന് നിയമ പിന്തുണ എന്ന വിഷയത്തിൽ കെ.എസ്.ഇ.എസ്.എ മുൻ സംസ്ഥാന സെക്രട്ടറി ഹരിഹരനുണ്ണി ക്ലാസെടുത്തു. സിവിൽ എക്സൈസ് ഓഫീസർ എച്ച്.ചാൾസ് മോഡറേറ്ററായി നടത്തിയ സംവാദത്തിൽ ഡെപ്യുട്ടി എക്സൈസ് കമ്മിഷണർ കെ.ജയരാജ് വിഷയം അവതരിപ്പിച്ചു. ജോയിന്റ് എക്സൈസ് കമ്മിഷണർ വി.എ.പ്രദീപ് സംസാരിച്ചു.