d
സി. കൃഷ്ണൻകുട്ടി

കൊല്ലം: ജനറൽ റിസർവ് എൻജിനിയർ ഫോഴ്സ് റിട്ട. ഉദ്യോഗസ്ഥൻ വടക്കേവിള ഗോപാലശേരി കുളങ്ങര വീട്ടിൽ (മലയാള നഗർ - 19) സി.കൃഷ്ണൻകുട്ടി (81) നിര്യാതനായി. സംസ്കാരം നടത്തി. എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക വടക്കേവിള ശാഖ എക്സി. കമ്മിറ്റി മുൻ അംഗമാണ്. വടക്കേവിള കുളങ്ങര പാണ്ഡ്യാംമൂട് ദുർഗാദേവീ ക്ഷേത്രം രക്ഷാധികാരിയാണ്. ഭാര്യ: പരേതയായ ജി.വരദമ്മ (റിട്ട. എൽ.എച്ച്.ഐ, ആരോഗ്യ വകുപ്പ്). മക്കൾ: കെ.ഇന്ദ്രജിത്ത് (സീനിയർ റിപ്പോർട്ടർ, ദീപിക, തിരുവനന്തപുരം), കെ.ഇന്ദ്രപാൽ (നഴ്സിംഗ് സൂപ്പർവൈസർ, ജെ.സി.ഒ, ജനറൽ റിസർവ് എൻജിനിയർ ഫോഴ്സ്). മരുമക്കൾ: ധന്യ അനിൽ (ഡയറക്ടർ, ജി ടെക് കമ്പ്യൂട്ടർ എഡ്യുക്കേഷൻ, കുണ്ടറ ), എസ്.എസ്.സൗമ്യ (നഴ്സിംഗ് ഓഫീസർ, എയിംസ്, ഭോപ്പാൽ). സഞ്ചയനം 16ന് രാവിലെ 8ന്.