t
കൊല്ലൂർവിള ജുംഅ മസ്ജിദി​ൽ അസ്സയ്യിദ് മുഹമ്മദ്‌ ബാഫഖി കൊച്ചുകോയ തങ്ങൾ (റ. അ) മഖ്‌ബറ പുനർനിർമ്മാണത്തിന്റെ ശിലാസ്ഥാപനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്‌ സയ്യിദുൽ ഉലമാ മുഹമ്മദ്‌ ജിഫ്‍രി മുത്തു കോയ തങ്ങൾ നിർവഹിക്കുന്നു

കൊല്ലം: കൊല്ലൂർവിള ജുംഅ മസ്ജിദ് നവീകരണവും അസ്സയ്യിദ് മുഹമ്മദ്‌ ബാഫഖി കൊച്ചുകോയ തങ്ങൾ (റ. അ) മഖ്‌ബറ പുനർനിർമ്മാണത്തിന്റെ ശിലാസ്ഥാപനവും യോഗം ഉദ്ഘാടനവും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്‌ സയ്യിദുൽ ഉലമാ മുഹമ്മദ്‌ ജിഫ്‍രി മുത്തു കോയ തങ്ങൾ നിർവഹിച്ചു. ജമാഅത്ത് പ്രസിഡന്റ്‌ എ. അൻസാരി അദ്ധ്യക്ഷത വഹി​ച്ചു. സയ്യിദ് മുഹ്സിൻ കോയാ തങ്ങൾ അൽ ഐദ്രോസി ദുആ ചൊല്ലി​. ഡോ. ഫാറൂഖ് നഈമി അൽ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി. എം. നൗഷാദ് എം.എൽ.എ, എം.യു അറബിക് കോളേജ് മുദർരിസ് അൽ ഉസ്താദ് അഷറഫ് മിസ്ബാഹി അസ്ഹരി, കൊല്ലൂർവിള ജുംഅ മസ്ജിദ് ചീഫ് ഇമാം ഹാഫിൾ മുജീബ് റഹ്‌മാൻ ഫൈസാനി, ജമാഅത്ത് ട്രഷറർ ഹാജി എം.കെ. സൈനുലാബ്ദീൻ, ജമാഅത്ത് ജോ. സെക്രട്ടറി എസ്. അഹമ്മദ് ഉഖൈൽ, മഖ്‌ബറ പുനർ നിർമ്മാണകമ്മിറ്റി കൺവീനർ എസ്. സബീർ എന്നിവർ സംസാരി​ച്ചു. ജമാഅത്ത് സെക്രട്ടറി ഹാജി എ. അബ്ദുൽ റഹ്മാൻ സ്വാഗതവും മഖ്‌ബറ പുനർ നിർമ്മാണ കമ്മിറ്റി ചെയർമാൻ ഹാജി എസ്. അബ്ദുൽ സലിം നന്ദി​യും പറഞ്ഞു.