photo

പുനലൂർ: എം.ഡി.എം.എ കടത്തിയ കേസിലെ മൂന്നാമത്തെ പ്രതിയെയും പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ ഇളമ്പള്ളൂർ കുറ്റിച്ചിറ മണ്ണൂർ കിഴക്കേതിൽ വീട്ടിൽ അഖിലിനെയാണ് (24) പിടികൂടിയത്. മറ്റ് പ്രതികളായ കുണ്ടറ സൂരജ് ഭവനിൽ സൂരജ് (34), പവിത്രേശ്വരം ചെറുപൊയ്ക നൈനിക ഭവനിൽ നിതീഷ് (28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 7ന് അർദ്ധരാത്രിയിൽ പുനലൂർ ടി.ബി ജംഗ്ഷനിൽ വച്ച് 146 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പ്രതികളെ ജില്ല റൂറൽ പൊലീസ് സൂപ്രണ്ടിന്റെ ഡാൻസാഫ് സംഘവും പുനലൂർ പൊലീസും ചേർന്ന് പിടികൂടിയിരുന്നു. ബംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിനെ തുടന്നാണ് അഖിലിനെയും പിടികൂടിയത്. പ്രതികളെ ബംഗളൂരുവിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയെന്നും പുനലൂർ സി.ഐ ടി.രാജേഷ് കുമാർ പറഞ്ഞു.