photo
സി.പി.എം പോരുവഴി കിഴക്ക് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനം സി.പി.എം ശൂരനാട് ഏരിയ സെക്രട്ടറി പി.ബി സത്യദേവൻ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി : സി.പി.എം പോരുവഴി കിഴക്ക് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ (പോരുവഴി വാസുദേവന്റെ വസതി) വച്ച് നടത്തി. സി.പി.എം ശൂരനാട് ഏരിയാ സെക്രട്ടറി പി.ബി.സത്യദേവൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ശിവശങ്കരപിള്ള, ഏരിയ സെന്റർ അംഗങ്ങളായ ബി.ശശി, അഡ്വ.അമ്പിളിക്കുട്ടൻ, ബി.ബിനീഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എം.ലത്തീഫ്, അഡ്വ.പ്രഹളാദൻ , എം.മനു, പ്രതാപൻ എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പിൽ എം.മനു സെക്രട്ടറിയായും എസ്.ശിവൻ പിള്ള, പി.ലിനു ,കുഞ്ഞുമോൻ, രാജൻ ബാബു,വി. ബേബി കുമാർ, മോഹനൻപിള്ള, രാധ, രോഹിണി രാജു, സോമൻ, ഹരികൃഷ്ണൻ , സുബിൻ, ഹരിപ്രസാദ്, സനൽ, അജിത എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു. സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രകടനം മലനട ക്ഷേത്ര മൈതാനത്തു നിന്ന് ആരംഭിച്ച് ഇടയ്ക്കാട് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് ഇടയ്ക്കാട് ജംഗ്ഷനിൽ (സീതാറാം യച്ചൂരി നഗർ) വച്ച് നടക്കുന്ന പൊതു സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കാഷ്യു കോർപ്പറേഷൻ ചെയർമാനുമായ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു.