കൊല്ലം: മണ്ഡല - മകരവിളക്ക് കാലത്ത് ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള പ്രശ്നം പരിഹരിക്കാനും ദർശനത്തിന് എത്തിച്ചേരുന്ന എല്ലാ ഭക്തർക്കും ദർശനം സാദ്ധ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സ്വീകരിക്കണമെന്നും തന്ത്രി മണ്ഡലം സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ദേവസ്വം മണ്ഡലം ബോർഡും സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
ശബരിമല ക്ഷേത്രം വീണ്ടും കലാപഭൂമിയാക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്റെയോ, ദേവസ്വം ബോർഡിന്റെയോ, രാഷ്ട്രീയ പാർട്ടികളുടെയോ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും യോഗം അഭ്യർത്ഥിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ്ര് പ്രൊഫ. വി.ആർ.നമ്പൂതിരി, വൈസ് പ്രസിഡന്റ് വാഴയിൽമഠം എസ്.വിഷ്ണു നമ്പൂതിരി, ജനറൽ സെക്രട്ടറി കാക്കോട്ടില്ലം എസ്.രാധാകൃഷ്ണൻ പോറ്റി, ജോ. സെക്രട്ടറി കുടൽമന പി.വിഷ്ണു നമ്പൂതിരി, ട്രഷറർ പാൽക്കുളങ്ങര എസ്. ഗണപതി പോറ്റി എന്നിവർ പങ്കെടുത്തു.