photo
കുന്നത്തൂർ ഗ്രാമപഞ്ചായത്ത് കൂടുബശ്രീ ജെൻഡർ റിസോഴ്സ് സെന്ററിന്റെയും ശാസ്താംകോട്ട റെസ്ക്യു ടീമിന്റെയും നേതൃത്വത്തിൽ നടത്തിയ ലൈഫ് സേവിംഗ് ടിപ്സ് പരിശീലനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി : കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെന്ററിന്റെയും ശാസ്താംകോട്ട റെസ്ക്യൂ ടീമിന്റെയും നേതൃത്വത്തിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് ലൈഫ് സേവിംഗ് ടിപ്സ് എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി പരിശീലനം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ പ്രീത സുനിൽ അദ്ധ്യക്ഷയായി. അങ്കണവാടി ജീവനക്കാർ, സി.ഡി.എസ് അംഗങ്ങൾ, ആശാവർക്കർമാർ, കുടുംബശ്രീയിലെ അംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സിബി വർഗീസ് ക്ലാസെടുത്തു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡാനിയൽ തരകൻ, പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാ കുമാരി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ലതികുമാരി, ജെൻഡർ റിസോഴ്സ് ഫെസിലിറ്റേറ്റർ ശ്രീജയ എന്നിവർ സംസാരിച്ചു.