photo
പോരുവഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പൈപ്പ് ലൈനും ടാപ്പുകളും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച നിലയിൽ

പോരുവഴി: പോരുവഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം കൂടുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ സ്കൂളിലെ കുട്ടികൾ കൈ കഴുകുന്ന ടാപ്പുകളും പൈപ്പ് ലൈനും അറത്തുമാറ്റി വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ഇളക്കിയ സാധനങ്ങൾ സമീപ പ്രദേശത്തും ഗ്രൗണ്ടിലും വലിച്ചെറിയുകയായിരുന്നു. ആളിനെ തിരിച്ചറിയാതിരിക്കാൻ സി.സി.ടി.വിയുടെ കേബിൾ സഹിതം അറത്തുമാറ്റി കാമറകൾ നശിപ്പിക്കുകയും ചെയ്തു. കൂടാതെ എല്ലാ സാധനങ്ങളും ഉപകരണങ്ങളും നശിപ്പിച്ചു. ശൂരനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു. എത്രയും വേഗം ഇതിനു കാരണക്കാരായ സാമൂഹ്യ വിരുദ്ധരെ കണ്ടുപിടിക്കണമെന്ന് പി.ടി.എ പ്രസിഡന്റ് അർത്തിയിൽ സമീർ ആവശ്യപ്പെട്ടു.