al

പുത്തൂർ: വിജയദശമി ആഘോഷത്തിനിടെ ആർ.എസ്.എസ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു. ആർ.എസ്.എസ് പുത്തൂർ ഖണ്ഡ് പ്രൗഢപ്രമുഖ് കുളക്കട കിഴക്ക് വാഴപ്പള്ളിൽ പടിഞ്ഞാറ്റതിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെയും രാജമ്മയുടെയും മകൻ ഹരികുമാറാണ് (47) മരിച്ചത്. സമ്മേളന സ്ഥലമായ താഴത്തുകുളക്കട ക്ഷേത്രമൈതാനിയിൽ എത്തിയശേഷം സ്വയം സേവകർ പ്രവർത്തകർക്ക് ലഘുഭക്ഷണവും വെള്ളവും നൽകുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഉടൻ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ലതിക. മകൾ: ദേവിക.