
കൊല്ലം: സ്നേഹത്തിന്റെയും നന്മയുടെയും പ്രതീകങ്ങളാണ് സാംസ്കാരിക സംഘടനകളും ഗ്രന്ഥശാലകളുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. കലാവേദി 56-ാം വാർഷികവും നവരാത്രി ഉത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രന്ഥശാല സംസ്ഥാന സെക്രട്ടറി വി.കെ.മധു മുഖ്യപ്രഭാഷണം നടത്തി. മികച്ച ജില്ലാ പഞ്ചായത്ത് അംഗത്തിനുള്ള ആർ.കെ.നാരായണപിള്ള പുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപനും സാംസ്കാരിക പ്രവർത്തകനുള്ള കടവൂർ ബാലൻ പുരസ്കാരം ഉല്ലാസ് കോവൂരിനും മികച്ച കൗൺസിലർക്കുള്ള സി.കെ ഗോവിന്ദപ്പിള്ള പുരസ്കാരം കൗൺസിലർ ജോർജ്.ഡി.കാട്ടിലിനും നൽകി. 29 പ്രതിഭാധനരേയും വി.എസ്.എസ്.സി നടത്തിയ മത്സരത്തിൽ ദേശീയ തലത്തിൽ സൗത്ത് സോണിൽ രണ്ടാം സ്ഥാനം നേടിയ അഞ്ചാലുംമൂട് സ്കൂളിനെയും എം.പി ആദരിച്ചു. കലാവേദി ചെയർമാൻ ആർ.സജീവ് കുമാർ അദ്ധ്യക്ഷനായി. ഗ്രന്ഥശാല താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. ഷൺമുഖദാസ്, അഡ്വ. എം.എസ്.ഗോപകുമാർ, പി.ആർ.ബിജു, അബ്ദുൾ മനാഫ്, പി.വി.വിമൽ കുമാർ, ബാലമുരളി, ദീപക് എന്നിവർ സംസാരിച്ചു. ബിജു.ആർ.നായർ സ്വാഗതം പറഞ്ഞു.