
കൊല്ലം : ഈ വർഷത്തെ പി.സി.വിനോദ് ചിത്രകലാ പുരസ്‌കാരം ചിത്രകാരനും അധ്യാപകനുമായ ഒ.ജെ.ദിലീപിന്. തിരുവനന്തപുരം ഫൈനർട്സ് കോളേജിൽ നിന്ന് ചിത്ര പഠനം പൂർത്തിയാക്കിയ ദിലീപ് ഇപ്പോൾ ചിതറ എസ്.എൻ.ഡി.പി സ്കൂളിലെ ചിത്രകലാ അദ്ധ്യാപകനാണ്. പവിത്രേശ്വരം സ്വദേശിയായ ദിലീപിന് 26ന് പി.സി.വിനോദിന്റെ ജന്മദേശമായ കുഴിമതിക്കാട് വച്ച് അവാർഡ് നൽകുമെന്ന് വിനോദ് ഫൗണ്ടേഷൻ ചെയർമാൻ ഡോ. പി.സി.സലിം അറിയിച്ചു. ശില്പവും പതിനായിരത്തിയൊന്ന് രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.