
കരുനാഗപ്പള്ളി: കേരളത്തിലെ സഹകാരികൾക്ക് കൊടുക്കാനുള്ള റിസ്ക് ഫണ്ട് ആനുകൂല്യം എത്രയും വേഗം നൽകണമെന്ന് കേരള സഹകരണ ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സഹകരണ കടാശ്വാസം കാലതാമസം ഒഴിവാക്കുക, പരിയാരം മെഡിക്കൽ കോളേജ് സഹകരണ മേഖലയിൽ നിലനിറുത്തുക, ജില്ലാ സഹകരണ ബാങ്കുകൾ രൂപീകരിക്കുക എന്നീ പ്രമേയങ്ങളും പാസാക്കി. സി.എം.പി ജില്ലാ സെക്രട്ടറി സി.കെ.രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളാ സഹകരണ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഖരീം മേവൂർ അദ്ധ്യക്ഷനായി. മേലില മുരളീധരൻപിള്ള, വള്ളിക്കാവ് ശ്രീകുമാർ, ഡി.മുരളീധരൻ, മുഹമ്മദ് കുഞ്ഞ്, റെജി ഫോട്ടോപാർക്ക്, അയൂബ്ഖാൻ, ഗോപി കെജി, രാജു ശൂരനാട്, നിജാം ബഷി, ഷമ്മാസ് തുടങ്ങിയവർ സംസാരിച്ചു. ബിനി അനിൽ സ്വാഗതവും സാജു നന്ദിയും പറഞ്ഞു. ഖരീം മേവൂർ (പ്രസിഡന്റ്), മേലിലാ മുരളീധരൻപിള്ള (സെക്രട്ടറി), ബിനി അനിൽ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.