
ഓയൂർ : കണ്ണൂരിൽ വച്ച് നടന്ന പ്രഥമ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ഗുസ്തിയിൽ ചാമ്പ്യന്മാരായ ചെറിയ വെളിനല്ലൂർ കെ.പി.എം എച്ച്. എസ്.എസിലെ അക്സാ രാജ് മുഹമ്മദ് അലിഫ്, മുഹമ്മദ് റംസാൻ, ഫിദ ഫാത്തിമ എന്നിവരയെും പങ്കെടുത്ത എല്ലാ കുട്ടികളെയും കായിക അദ്ധ്യാപകനായ പ്രമോദിനെയും വെളിനല്ലൂർ ഗ്രാമപഞ്ചായത്ത്, പൗരാവലി, സ്കൂൾ മാനേജ്മെന്റ് ,പി.ടി.എ സ്കൂൾ സംരക്ഷണ സമിതി, മാതൃ സമിതി, സ്റ്റാഫ് എന്നിവർ ചേർന്ന് സ്വീകരിച്ചു. റോഡുവിള ജംഗ്ഷനിൽ വച്ച് നടന്ന സ്വീകരണ പരിപാടിയ്ക്ക് വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസർ , മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, വട്ടപ്പാറ നിസാർ, ജോളി ജെയിംസ്, ജ്യോതിദാസ്, ജയിംസ് ചാക്കോ ജനപ്രതിനിധികൾ,സ്കൂൾ മാനേജർ കൊല്ലം മണി , പി.ടി.എ പ്രസിഡന്റ് വിക്രമൻ പിള്ള ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പൗരപ്രമുഖർ, സാംസ്കാരിക പ്രവർത്തകർ ,സ്കൂൾ സംരക്ഷണ സമിതി അംഗങ്ങൾ, മാതൃ സമിതി അംഗങ്ങൾ,അദ്ധ്യാപക അനദ്ധ്യാപക പ്രതിനിധികൾ, വിദ്യാർത്ഥി പ്രതിനിധികൾ, പൂർവ വിദ്യാർത്ഥികൾ, എൻ.സി.സി, സ്കൗട്ട് ,ജെ.ആർ.സി ,ഗൈഡ് , എൻ.എസ്.എസ് തുടങ്ങിയ യൂണിറ്റുകൾ സ്വീകരണത്തിന് നേതൃത്വം നൽകി. തുടർന്ന് സ്കൂളിൽ നടന്ന അനുമോദന യോഗം പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വിക്രമൻ പിള്ള അദ്ധ്യക്ഷനായി. സ്കൂൾ മാനേജർ കെ.മണി മുഖ്യപ്രഭാഷണം നടത്തി.