കൊല്ലം: കാവൽ നഗർ റസിഡന്റ്‌സ് അസോസിയേഷന്റെ പൊതുയോഗത്തിൽ പ്രസിഡന്റ്‌ എച്ച്. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി കെ. രാജേന്ദ്രൻ റിപ്പോർട്ടും ട്രഷറർ എസ്. ബെഞ്ചമിൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ടി. സുനിൽ കുമാർ സ്വാഗതവും ബേബിജോ മാർട്ടിൻ നന്ദിയും പറഞ്ഞു. ഹരിതകർമ്മ സേനാംഗങ്ങൾക്കു ഉപഹാരവും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കു അവാർഡും നൽകി, കൗൺസിലർമാരായ ജെ. സ്റ്റാൻലി, ജി.ആർ. മിനിമോൾ എന്നിവരെയും മുതിർന്ന പൗരന്മാരെയും ആദരിച്ചു. പുതിയ ഭാവഹികൾ:
എച്ച്. നൗഷാദ് (പ്രസിഡന്റ്‌), എം. വിനേഷ്‌കുമാർ, പി. സന്തോഷ്‌കുമാർ (വൈസ് പ്രസിഡന്റുമാർ), കെ. രാജേന്ദ്രൻ (സെക്രട്ടറി), ടി. സുനിൽ കുമാർ, പ്രഭാ മേരി (ജോയിന്റ് സെക്രട്ടറിമാർ), എസ്. ബെഞ്ചമിൻ (ട്രഷറർ), ബി.എസ്. പ്രവീൺദാസ്, എൻ. ട്രോയി, പി.ജെ. പ്രദീപ്കുമാർ, എസ്. സനിൽകുമാർ, ഫെലിക്സ് ജോയി, എഫ്.ജെ. അലക്സ്‌, ബേബിജോ മാർട്ടിൻ, എൻ.എസ്. ഉണ്ണിക്കൃഷ്ണൻ, കെ. അഴകേശൻ, എം. അലോഷ്യസ്, മൈക്കിൾ ആന്റണി, ബിജു രവീന്ദ്രൻ, ജോയി കുര്യൻ (കമ്മിറ്റി അംഗങ്ങൾ).