ചാത്തന്നൂർ: സി.ബി.എസ്.ഇ കൊല്ലം സഹോദയ കലോത്സവം സർഗോത്സവ് 16 മുതൽ 19 വരെ ചാത്തന്നൂർ കാരംകോട് വിമല സെൻട്രൽ സ്കൂളിൽ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 42 വിദ്യാലയങ്ങളിൽ നിന്ന് 3000ത്തി​ൽ അധി​കം മത്സരാർത്ഥികൾ പങ്കെടുക്കും. ആതിഥേയരായ വിമല സെൻട്രൽ സ്കൂളി​ൽ ഒരുക്കങ്ങൾ പൂർത്തി​യായെന്ന് സഹോദയ ജനറൽ കൺവീനറും സ്കൂൾ ഡയറക്ടറുമായ ഫാ. സാമുവൽ പഴവൂർ പടിക്കൽ അറിയിച്ചു. 16ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി​ ഉദ്ഘാടനം ചെയ്യും.