കൊല്ലം: യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ (യു.എം.സി) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം വ്യാപാരി ക്ഷേമനിധി ബോർഡ് ഓഫീസിനു മുന്നിൽ 17ന് രാവി​ലെ 11നക ധർണ നടത്തും. ജില്ലാ പ്രസിഡന്റ് നിജാം ബഷിയുടെ അദ്ധ്യക്ഷത വഹി​ച്ചു. ജില്ലാ ജനറൽ സെക്രട്ടറി ആസ്റ്റിൻ ബെന്നൻ റിപ്പോർട്ട് അവതരി​പ്പി​ച്ചു,. ജില്ല വൈസ് പ്രസിഡന്റും വനിതാ വിംഗ് ജില്ലാ പ്രസിഡന്റുമായ റൂഷ പി.കുമാർ സ്വാഗതവും നുജൂം കിച്ചൻ ഗാലക്‌സി നന്ദിയും പറഞ്ഞു. ഭാരവാഹികളായ ടി​. സജു, എം. സിദ്ദീഖ് മണ്ണാന്റയ്യം, എച്ച്. സലീം, ഷംസുദ്ദീൻ വെളുത്തമണൽ, നാസറുദ്ദീൻ നൈസ്, നാസർ ചക്കാലയിൽ, നൗഷാദ് കരുനാഗപ്പള്ളി, നവാസ്, ഹരി ചേനങ്കര, ഷൈമ റാണി, കെ.ഐസക് കൂട്ടി നിഹാർവേലിയിൽ എന്നിവർ സംസാരിച്ചു.