sept-
SEPT സെലക്ഷനിൽ പങ്കെടുക്കാനെത്തിയ കുട്ടികൾ

പന്മന: കേരള കായിക രംഗത്തെ അതികായകനായ കേണൽ ഗോദവർമ്മ രാജയുടെ ജൻമദിനം കേരള കായിക ദിനമായി ആചരിക്കുന്നതിന്റെ ചടങ്ങുകൾ സംഘടിപ്പിച്ചു. 116 - ാം ജൻമവാർഷിക ദിനത്തിൽ മനയിൽ ഫുട്ബാൾ അസോസിയേഷന്റെയും ഗ്രാമീണ ഗ്രാസ് റൂട്ട് ഏജൻസിയായ കോഴിക്കോട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പോർട്സ് ആൻഡ് എഡ്യുക്കേഷൻ പ്രമോഷൻ ട്രസ്റ്റും ചേർന്നാണ്

വിജയദശമി ദിനത്തിൽ കുട്ടികൾക്കായി ഫുട്ബാൾ ട്രയൽസ് സംഘടിപ്പിച്ചത്.

2012 , 2016 ശേഷം ജനിച്ച കുട്ടികളുടെ പുതിയ ബാച്ചിന് തുടക്കം കുറിച്ചത് 100ൽ പരം വിദ്യാർത്ഥികളാണ് സെലക്ഷനിൽ പങ്കെടുത്തത്. സെപ്ട് സെലക്ടർ കുഞ്ഞിക്കോയ മാസ്റ്റർ, തലശ്ശേരി സെന്റർ ചീഫ് കോച്ച് മഹേഷിന്റെയും നേതൃത്വത്തിലായിരുന്ന സെലക്ഷൻ. എം.എഫ്.എ പ്രസിഡന്റ് പന്മന മഞ്ജേഷ് , സെപ്ട് ഭാരവാഹികളായ സി. മനോജ് കുമാർ, എൻ. ഉപേന്ദ്രൻ, നസ്സീർ തുണ്ടിൽ, പ്രമോദ്, അജിത് കുമാർ എന്നിവർ നേതൃത്വം നൽകി.