
പടി. കല്ലട: ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഐത്തോട്ടുവ വടക്ക് കുമ്പളത്തറ വീട്ടിൽ (എസ്.എസ് ഭവൻ) രാംരാജാണ് (36) മരിച്ചത്. ഞായറാഴ്ച രാവിലെ മുതൽ വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകാൻ എത്തിയപ്പോഴാണ് ട്രെയിൻ തട്ടി മരിച്ചവിവരം അറിയുന്നത്. തേവലക്കര ചേന്നങ്കര മുക്കിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ശ്യാമ. മക്കൾ ശ്യാം രാജ് (9) ത്രിലോക് (4). ശാസ്താംകോട്ട പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.