dog-
തൊടിയൂർ മുഴങ്ങോടിയിലെ പഞ്ചായത്ത് റോഡിൽ തമ്പടിച്ചിരിക്കുന്ന നായ് കൂട്ടം

തൊടിയൂർ: പഞ്ചായത്തിൽ എവിടെ നോക്കിയാലും തെരുവുനായകൾ കൂട്ടത്തോടെ തമ്പടിച്ചിരിക്കുന്ന കാഴ്ചയാണ്. വഴി തടസപ്പെടുത്തിയും വാഹനങ്ങൾക്ക് തടസം സൃഷ്ടിച്ചും യാത്രക്കാരെ ഭയപ്പെടുത്തിയും തെരുവ് നായ്ക്കൾ സ്വൈര വിഹാരം നടത്തുകയാണ്. തെരുവുനായ ശല്യം വ്യാപകമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ഭീതിയോടെ യാത്രക്കാ‌ർ

പൊതുമരാമത്ത് റോഡുകളിലും പഞ്ചായത്ത് റോഡുകളിലും നായ്ക്കൾ തമ്പടിക്കുന്നതിനാൽ യാത്രക്കാർ ആശങ്കയിലാണ്. പുലർച്ചെ നടക്കാനിറങ്ങുന്നവരും വഴിയാത്രക്കാരായ വിദ്യാർത്ഥികളും സ്ത്രീകളും പത്രവിതരണക്കാരുമാണ് നായ്ക്കളുടെ ശല്യത്താൽ ഭീതിയിലാകുന്നത്.

യാത്രക്കാർക്ക് ഭീഷണിയായി രണ്ടും മൂന്നും മുതൽ 20 ഉം 30 ഉം വരെയുള്ള കൂട്ടങ്ങളായാണ് ഇവ സഞ്ചരിക്കുന്നത്. അറവ് മാലിന്യം തള്ളുന്ന ഇടങ്ങൾ, അറവുശാലകളുടെ പരിസരങ്ങൾ എന്നിവടങ്ങളിൽ നായ്ക്കൾ കൂട്ടമായി തമ്പടിച്ചിരിക്കുന്നു.

തെരുവ് നായ്ക്കളുടെ എണ്ണം ഭയനകമായ നിലയിൽ വർദ്ധിക്കുയാണ്.

നായ്ക്കളെ വന്ധീകരിച്ച് എണ്ണം കുറയ്ക്കുന്ന പദ്ധതി ഇനിയും നടപ്പായിട്ടില്ല.

നാട്ടുകാർ