കൊല്ലം: ജില്ലാതല റവന്യു പട്ടയമേള നാളെ വൈകിട്ട് 4ന് ജില്ലാപഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ താലൂക്കുകളിലായി 589 പട്ടയങ്ങളാണ് വിതരണം ചെയ്യുക. മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനാകും. മന്ത്രിമാരായ ജെ.ചിഞ്ചുറാണി, കെ.ബി.ഗണേശ് കുമാർ, എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.മുകേഷ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. സർക്കാരിന്റെ നാലാം നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായാണ് പട്ടയമേള നടത്തുന്നത്.