 
കരുനാഗപ്പള്ളി: സ്കൂളിന് സമീപത്ത് ഇരുന്ന് മദ്യപിച്ചത് ചൊദ്യം ചെയ്ത യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടികൂടി. ചെറിയഴീക്കൽ സ്വദേശി പക്രു എന്ന് വിളിക്കുന്ന വിപിൻ (35) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കൂട്ടുപ്രതി ചെറിയഴീക്കൽ നെല്ലിമൂട്ടിൽ ഡിങ്കൻ എന്ന് വിളിക്കുന്ന ദീപുവിനെ (93) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 16 ന് രാത്രി 11 മണിയോടെ ചെറിയഴീക്കൽ സ്കൂളിന് സമീപം വെച്ച് പ്രതികൾ മദ്യപിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത കരുനാഗപ്പള്ളി കോഴിക്കോട് ചെറുമംഗലത്ത് വീട്ടിൽ ശ്യാംദാസ് (29) നെയാണ് പ്രതികൾ കുത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ വിപിനെ കഴിഞ്ഞ ദിവസം പുതുപ്പള്ളിയിൽ നിന്നാണ് അറസ്റ്റ് ചെയ്യത്.കരുനാഗപ്പള്ളി പൊലീസ് എസ്.എച്ച് ഒ ബിജു.എസ്.ഐ മാരായ ഷെമീർ, ഷാജിമോൻ, എസ്.സി.പി.ഒ മാരായ ഹാഷിം, ബഷീർഖാൻ, സി.പി.ഒഷാലു എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യത്.