ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ ന്റെ അധ്യക്ഷതയിൽ സി ആർ മഹേഷ് എം എൽ എ യുടെ സാന്നിധ്യത്തിൽ യോഗം ചേർന്നപ്പാൾ
കരുനാഗപ്പള്ളി : കെ.എസ്.ആർ.ടി.സി കരുനാഗപ്പള്ളി ഡിപ്പോയുടെ പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിൽ സി.ആർ.മഹേഷ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്നു. കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ പ്രമോദ് ശങ്കർ, എക്സിക്യൂട്ടീവ് ഡയറക്ടർ പ്രദീപ്, എ. ടി. ഒ നിഷാർ, ആനന്ദക്കുട്ടൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കരുനാഗപ്പള്ളി-മാവേലിക്കര -കോട്ടയം -വഴി തൃശൂർ ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് ആരംഭിക്കും.
എസ്.വി.എച്ച്.എസ് ക്ലാപ്പന -കരുനാഗപ്പള്ളി, തഴവ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ് കരുനാഗപ്പള്ളി, ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജ് , മഠത്തിൽ ബി.ജെ.എസ്.എം സ്കൂൾ എന്നിവടങ്ങളിലേക്കു ബസ് സർവീസ് ഒരു മാസത്തേക്ക് ട്രയൽ റൺ നടത്തും.
കെ.എസ്.ആർ.ടി.സി വക സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഷോപ്പിംഗ് മന്ദിരം നിർമ്മിക്കും പരിശോധനക്കായി കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ 17ന് കരുനാഗപ്പള്ളി ഡിപ്പോ സന്ദർശിക്കും.
ഡിപ്പോ സ്മാർട്ട് ആക്കുന്നതിന് 7.25 ലക്ഷം രൂപ എം.എൽ.എ ഫണ്ട് അനുവദിച്ച വിവരം എം.എൽ.എ ഗതാഗത വകുപ്പ് മന്ത്രിയെ അറിയിച്ചു.
മിനി ബസ് വരുന്നതോടെ കൂടുതൽ ഗ്രാമീണ സർവീസുകൾ അനുവദിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.