 
എഴുകോൺ : എഴുകോൺ പോച്ചം കോണം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഓ.പി തുടങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു എബ്രഹാം ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സുനിൽകുമാർ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുഹർബൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.എച്ച്.കനകദാസ് , എം.ശിവപ്രസാദ്, മിനി അനിൽ, പഞ്ചായത്ത് മെമ്പർമാരായ ബീന മാമച്ചൻ, ആതിര ജോൺസൻ, ലിജു ചന്ദ്രൻ, പ്രീത കനക രാജ്, മഞ്ജു രാജ്, രഞ്ജിനി അജയൻ സുധർമദേവി,മെഡിക്കൽ ഓഫീസർ ഡോ.ടി.കെ. ബിന്ദു എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം അഡ്വ.രതീഷ് കിളിത്തട്ടിൽ സ്വാഗതം പറഞ്ഞു.