cccc
എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ 3067-ാം നമ്പ‌ർ തേവന്നൂർ ശാഖയുടെ പുതിയ ഓഫീസ് കെട്ടിട നിർമ്മാണ ഫണ്ട്‌ ശേഖരണത്തിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ്‌ ഡി.ചന്ദ്ര ബോസ് നിർവഹിക്കുന്നു

കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ 3067 -ാം നമ്പർ കുമാരനാശാൻ സ്മാരക തേവന്നൂർ ശാഖയിൽ ശാഖ ഓഫീസ് മന്ദിരവും പ്രാർത്ഥന ഹാളും നിർമ്മിക്കാൻ ശാഖ പൊതുയോഗം തീരുമാനിച്ചു. കെട്ടിട നിർമ്മാണ ഫണ്ട്‌ ശേഖരണത്തിന്റെ ആദ്യ സംഭാവന സ്വീകരിക്കൽ നടന്നു. മുൻ യൂണിയൻ വൈസ് പ്രസിഡന്റ് തേവന്നൂർ സുന്ദരേശനിൽ നിന്ന് ആദ്യ സംഭാവന യൂണിയൻ പ്രസിഡന്റ്‌ ഡി.ചന്ദ്രബോസ് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ കെ.രാജമണി അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ.പ്രേം രാജ്, യൂണിയൻ കൗൺസിലർ ജി.നളിനാക്ഷൻ, ശാഖ സെക്രട്ടറി വേങ്ങൂർ തുളസിധരൻ, ശാഖ വൈസ് പ്രസിഡന്റ്‌ ചെല്ലപ്പൻ വനിതാ സംഘം പ്രസിഡന്റ്‌
ഷീല, സെക്രട്ടറി കുശലകുമാരി, സിജുലാൽ തുടങ്ങിയവർ സംസാരിച്ചു.