p

കൊല്ലം: ജില്ലാ റോഡ് സൈക്ലിംഗ് മത്സരങ്ങൾ കോളേജ് ജംഗ്ഷൻ കർബല റോഡിൽ ജില്ലാ സൈക്കിളിംഗ് അസോസിയേഷൻ പ്രസിഡന്റ് അജിത്ത് മുത്തോടം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മഹേന്ദ്രൻ അദ്ധ്യക്ഷനായി.
നവംബർ 2, 3 തീയതികളിൽ കാസർകോട് നടക്കുന്ന സംസ്ഥാന റോഡ് സൈക്ലിംഗ് മത്സരത്തിൽ പങ്കെടുക്കേണ്ട ജില്ലാ ടീമിനെ മത്സരത്തിൽ നിന്ന് തിരഞ്ഞെടുത്തു. 14, 16, 18, 23 വയസിൽ താഴെയുള്ള ആൺ, പെൺ പ്രായ പരിധിയിലുള്ളവരും സീനിയർ ആൺ, പെൺ വിഭാഗങ്ങളിലുള്ള മത്സരങ്ങളുമാണ് നടന്നത്.