
വടക്കേവിള: ശ്രീവിലാസം നഗർ 124 ചന്ദ്രികാഭവനിൽ പരേതനായ ആർ.സി.നായരുടെ ഭാര്യ ചന്ദ്രമതിഅമ്മ (81, റിട്ട. മീറ്റർ കമ്പനി) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ (മീറ്റർ കമ്പനി, ശ്രീവിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്), വിനോദ് കുമാർ (ഡിവൈ.എസ്.പി, വിജിലൻസ്, കേരളാ പൊലീസ്), ഗായത്രി ദേവി (എം.എസ്.എം ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജ്, ചാത്തിനാംകുളം). മരുമക്കൾ: അനിതാകുമാരി (റിട്ട. പി.എസ്.സി), സോണിയാ പ്രേമൻ (ശിവറാം എൻ.എസ്.എസ് എച്ച്.എസ്.എസ്, കരിക്കോട്), സുനിൽകുമാർ (റിട്ട. ജില്ലാ വ്യവസായ കേന്ദ്രം). സഞ്ചയനം 20ന് രാവിലെ 7ന് മകന്റെ വസതിയായ പുളിയത്ത്മുക്ക് എസ്.വി.നഗർ 94 ഇടത്തറ വീട്ടിൽ.