 
കൊല്ലം: തൊഴിലിടങ്ങളിൽ അമിത സമ്മർദ്ദവും ജോലിഭാരവും അടിച്ചേൽപ്പിക്കുന്ന തൊഴിലുടമകളെ നിയന്ത്രിക്കാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് കാഷ്യു ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ പറഞ്ഞു.
ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് സംഘടിപ്പിച്ച ഏകദിന ആരോഗ്യ സുരക്ഷിതത്വ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മിക്ക വ്യവസായ ശാലകളിലും തൊഴിൽ നിയമങ്ങൾ പാലിക്കപ്പെടുന്നില്ല. പി.എഫ്, ഇ.എസ്.ഐ തുടങ്ങിയ അടിസ്ഥാന അവകാശങ്ങൾ പോലും പലപ്പോഴും നിഷേധിക്കപ്പെടുന്നു. എല്ലാ തൊഴിലാളികൾക്കും നിയമപരമായ അവകാശങ്ങൾ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ട ചുമതല ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കാ്െന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ശ്രീനാരായണ സാംസ്‌കാരിക സമുച്ചയത്തിൽ നടന്ന സെമിനാറിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 200 ഓളം ചെറുപ്പക്കാരായ തൊഴിലാളികൾ പങ്കെടുത്തു. ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ജോയിന്റ് ഡയറക്ടർ അനിൽ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്. സജിത്, പി.എം. വിപിൻ എന്നിവർ ക്ലാസെടുത്തു.