
അഞ്ചൽ: ചണ്ണപ്പേട്ട ഓട്ടോ തൊഴിലാളി യൂണിയൻ അഞ്ചാം വാർഷികവും ഓണാഘോഷവും വിവിധ പരിപാടികളോടെ നടന്നു. ഇതോടനുബന്ധിച്ച് ചികിത്സാ ധനസഹായം, ഓണക്കിറ്റ് തുടങ്ങിയവ വിതരണം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ ഓട്ടോതൊഴിലാളി യൂണിറ്റ് പ്രസിഡന്റ് അനിമോൻ അദ്ധ്യക്ഷനായി. ഏരൂർ പൊലീസ് സബ് ഇൻസ്പെക്ടർ ഫൈസൽ സമ്മേളനം ഉദ്ഘാടനവും അവാർഡ് വിതരണവും നടത്തി. കവി ഗണപൂജാരി മുഖ്യ പ്രഭാഷണം നടത്തി. ജെസി കെ. റെയ്ച്ചൽ, ഫാദർ സുനിത് മാത്യു, വാർഡ് മെമ്പർ ബിനു സി. ചാക്കോ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എം.എസ്. ശോഭനേന്ദ്രൻ, സെബാസ്റ്റ്യൻ, ഷിബു, കെ.വിനോദ്, കെ.ബിനു, സുരേഷ് മല്ലപ്പള്ളി, സി.ടി. സജീവ്, ജോയ് മെത്രാൻ തോട്ടം, സജി കുമാർ തുടങ്ങിയവർ സംസാരിച്ചു.