ppjj

കുണ്ടറ: സംസ്ഥാന ജൂനിയർ ബോൾബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളിൽ കൊല്ലം തൃശൂരിനെയും പെൺകുട്ടികളിൽ എറണാകുളം മലപ്പുറത്തെയും പരാജയപ്പെടുത്തി ജേതാക്കളായി. സമ്മാനദാനം സംസ്ഥാന ബോൾബാഡ്മിന്റൺ ചെയർമാൻ അഡ്വ. കെ.ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ എസ്.ഗോപകുമാർ അദ്ധ്യക്ഷനായി.

സംസ്ഥാന സെക്രട്ടറി ഡോ. കിഷോർകുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ എം ശ്രീകുമാർ സ്വാഗതവും മലർവാടി ക്ലബ്‌ രക്ഷധികാരി ബീന.ജി.നായർ നന്ദിയും പറഞ്ഞു.