കൊല്ലം: തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിൽ ദേവപ്രശ്‌ന പരിഹാരക്രിയകളുടെ ഭാഗമായി സ്വയംഭൂവായ വിഗ്രഹം തങ്കത്തിൽ വാർത്തുകെട്ടുന്നതിന് ഭക്തരിൽ നിന്ന് തങ്കം സ്വീകരിക്കുന്നു. ശനിയാഴ്ച രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 12 വരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമ്മിഷണർ, ഡെപ്യൂട്ടി കമ്മിഷണർ, വിജിലൻസ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് തങ്കം സ്വീകരിക്കുന്നത്.

തങ്കം സമർപ്പിക്കാൻ രജിസറ്റർ ചെയ്തവരെ കൂടാതെ പുതുതായി തങ്കം നൽകാൻ ആഗ്രഹിക്കുന്നവർക്കും അവസരം ഉണ്ടാകുമെന്ന് തൃക്കടവൂർ മഹാദേവർ ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി എസ്.രതീഷ്‌കുമാർ പത്രക്കുറിപ്പിൽ അറിയിച്ചു.