
കൊല്ലം: ലുലു ഗ്രൂപ്പ് തിരുവനന്തപുരം, കൊട്ടിയം മാളുകളിലെ വിവിധ തസ്തികകളിലേക്കുള്ള അഭിമുഖം കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക് കോളേജിൽ നടന്നു. വിവിധ ജില്ലകളിൽ നിന്നായി അയ്യായിരത്തോളം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. ലുലു റീജിയണൽ മാനേജർ അനൂപ് വർഗീസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ വി.സന്ദീപ് അദ്ധ്യക്ഷനായി. ജനറൽ മാനേജർ എസ്.ശ്രീലേഷ്, എച്ച്.ആർ ഹെഡ് അനൂപ് മജീദ്, എച്ച്.ആർ.മാനേജർ ആർ.ഹരികൃഷ്ണൻ, ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ ഇ.വി.രാജീവ്, പബ്ലിക് റിലേഷൻ മാനേജർ എ.സുരാജ്, കോളേജ് പ്ലേസ്‌മെന്റ് ഓഫീസർ എസ്.എസ്.ഭരതൻ, എൻ.സി.സി ഓഫീസർ എസ്.സനിൽകുമാർ, ഡിപ്പാർട്ട്മെന്റ് മേധാവിമാരായ വി.എം.വിനോദ്‌കുമാർ, എസ്.എസ്.സീമ, എൻ.ഷൈനി, രക്നാസ് ശങ്കർ, വർക്ക് ഷോപ്പ് സൂപ്രണ്ട് എസ്.രാഹുൽ, ഓഫീസ് സൂപ്രണ്ട് ഡി.തുളസീധരൻ എന്നിവർ പങ്കെടുത്തു.