kappa


കൊല്ലം: കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്ന് പുറത്താക്കിയ ഉത്തരവ് ലംഘിച്ച് തി​രി​കെയത്തി​യ ശക്തികുളങ്ങര കന്നിമേൽച്ചേരി അൻസിൽ ഭവനത്തിൽ ജെറിയെ (37) ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 13 മുതൽ ഒൻപത് മാസം കൊല്ലം ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ഉത്തരവിട്ടി​രുന്നു. ഈ ഉത്തരവ് ലംഘിച്ച് ഇയാൾ കഴിഞ്ഞ ദിവസം ജില്ലയിൽ പ്രവേശിച്ചതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നീണ്ടകര ഹാർബറിൽ നിന്ന് ശക്തികുളങ്ങര പൊലീസ് പിടികൂടുകയായിരുന്നു.

കൊല്ലം എ.സി.പി ഷെരീഫിന്റെ നിർദ്ദേശപ്രകാരം ശക്തികുളങ്ങര പൊലീസ് ഇൻസ്പെക്ടർ രതീഷിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒമാരായ വിനോദ്, അനിൽ, സിപിഒമാരായ ശ്രീകാന്ത്, അജിത്ത്, രാഹുൽ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.