shafi-20

കുന്നത്തൂർ: ശൂരനാട് തെക്ക് കിടങ്ങയത്ത് ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കിടങ്ങയത്ത് വാടകയ്ക്ക് താമസിക്കുന്ന പള്ളിശേരിക്കൽ ആദിക്കാട്ട് കിഴക്കതിൽ സാബുവിന്റെയും ലൈലയുടെയും മകൻ മുഹമ്മദ് ഷാഫിയാണ് (20) മരിച്ചത്. ഒരാഴ്ച മുമ്പാണ് മൈക്ക് സെറ്റ് തൊഴിലാളിയായ ഷാഫിക്ക് ഷോക്കേറ്റത്. കിടങ്ങയം വലിയ വീട്ടിൽ പള്ളിയിൽ ആണ്ട് നേർച്ചയുടെ ഭാഗമായി വൈദ്യുതി ദീപാലങ്കാരങ്ങൾ ഒരുക്കുന്നതിനിടെ വയർ 11 കെ.വി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. തുടർന്ന് ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ച് ചൊവ്വാഴ്ച പുലർച്ചെ 5.30 ഓടെയാണ് മരിച്ചത്. സംസ്കാരം നടത്തി. ഷൈമ സഹോദരിയാണ്.