madanthakodu
മടന്തകോട് വിജ്ഞാനപോഷിണി വായനശാലയുടെ വജ്ര ജൂബിലി ആഘോഷങ്ങൾ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.

എഴുകോൺ : 76 -ാം വർഷത്തിലേക്ക് കടന്ന മടന്തകോട് വിജ്ഞാനപോഷിണി വായനശാലയിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങൾ തുടങ്ങി. മടന്തകോട് ഇ.വി.യു.പി.എസിൽ നടന്ന ചടങ്ങിൽ വജ്ര ജൂബിലി ആഘോഷങ്ങൾ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ ബി.മുരളി അദ്ധ്യക്ഷനായി. കവി കുരീപ്പുഴ ശ്രീകുമാർ, കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.അഭിലാഷ്, ബ്ലോക്ക്‌ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.തങ്കപ്പൻ, പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷ ടി.സന്ധ്യാഭാഗി, എൻ.എസ്.എസ് സംസ്ഥാന കോ-ഓർഡിനേറ്റർ ജേക്കബ് ജോൺ, സി.എൽ. വന്ദന, മടന്തകോട് ശശി, എം.പി. മനോജ്‌, എസ്.കുട്ടൻപിള്ള, സി.കെ.വിനോദ്, എസ്.ഗോപാലകൃഷ്ണപിള്ള, മിഥുൻ ജയകുമാർ എന്നിവർ സംസാരിച്ചു.സെക്രട്ടറി എം.ചന്ദ്രശേഖരൻ പിള്ള സ്വാഗതം പറഞ്ഞു. കർഷകരെയും തൊഴിലാളികളെയും ഹരിത കർമ സേന അംഗങ്ങളെയും പ്രതിഭകളെയും ആദരിച്ചു.