medicity-
ട്രാവൻകൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ക്യാൻസർ കെയറി​ൽ, ക്യാൻസർ നിർണയത്തിന് ആവശ്യമായ അത്യാധുനിക ഹിസ്റ്റോപാത്തോളജി ആൻഡ് ഓങ്കോപത്തോളജി യൂണിറ്റിന്റെ ഉദ്‌ഘാടനം ട്രാവൻകൂർ മെഡിസിറ്റി ചെയർമാൻ എ.എ. സലാമും സെക്രട്ടറി അബ്ദുൽ സലാമും ചേർന്ന് നിർവഹിക്കുന്നു

കൊല്ലം: ട്രാവൻകൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ക്യാൻസർ കെയറി​ൽ, ക്യാൻസർ നിർണയത്തിന് ആവശ്യമായ അത്യാധുനിക ഹിസ്റ്റോപാത്തോളജി ആൻഡ് ഓങ്കോപത്തോളജി യൂണിറ്റിന്റെ ഉദ്‌ഘാടനം ട്രാവൻകൂർ മെഡിസിറ്റി ചെയർമാൻ എ.എ. സലാമും സെക്രട്ടറി അബ്ദുൽ സലാമും ചേർന്ന് നിർവഹിച്ചു. മൈക്രോടോം എന്ന നൂതന സംവിധാനത്തിന്റെ ഉദ്‌ഘാടനവും നടന്നു.

ഏതൊരു സാധാരണക്കാരനും മികച്ച ചികിത്സ ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെയാണ് ലാബിന് തുടക്കം കുറിക്കുന്നതെന്ന് ചെയർമാനും സെക്രട്ടറിയും പറഞ്ഞു. ഏറ്റവും വേഗത്തിൽ രോഗനിർണയം സാദ്ധ്യമാകുന്ന ഫ്രോസൺ സെക്ഷൻ സംവിധാനമുള്ള ജില്ലയിലെ ഏക ആശുപത്രിയായ ട്രാവൻകൂർ മെഡിസിറ്റിയിൽ കൃത്യതയോടെ രോഗനിർണ്ണയം സാദ്ധ്യമാകുന്ന എക്സറ്റൻഡഡ് ഇമ്യൂണോ ഹിസ്റ്റോകെമിസ്ട്രി പാനൽ കൂടി ഹിസ്റ്റോപത്തോളജി വിഭാഗത്തിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. മുസ്സമ്മിൽ എ.സലാം അറിയിച്ചു.

ചടങ്ങി​ൽ ട്രാവൻകൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എബ്രഹാം ജോബി അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. ഷാഹുൽ ഹമീദ്, ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ.മുനീർ എന്നിവർ സംസാരി​ച്ചു. ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് ഫൈസൽ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമാരായ ഡോ. എ. അശോക്, ഡോ. ബിലാൽ അഹമ്മദ്, യൂറോളജി വിഭാഗം മേധാവി​ ഡോ. റഫീഖ് യൂസഫ്, ന്യൂറോ സർജറി വിഭാഗം മേധാവി​ ഡോ. നൗഷാദ് മിഗ്ദാദ്, പീഡിയാട്രിക് മേധാവി​ ഡോ. വീരേന്ദ്രകുമാർ, ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അജിത്ത് റോണി, റേഡിയോളജി വിഭാഗം മേധാവി​ ഡോ.ജൂഡി, സീനിയർ കൺസൾട്ടന്റ് സർജൻ ഡോ. ജോസഫ് ഫ്രാൻസിസ്, സീനിയർ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. നസീമുദീൻ, കൺ​സൾട്ടന്റ് ഓങ്കോളജിസ്റ്റ്‌ ഡോ. സമീർ സലാഹുദ്ദീൻ, സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. മിഥുൻ മോഹൻദാസ് എന്നിവർ പങ്കെടുത്തു. പാത്തോളജി വിഭാഗം മേധാവി​ ഡോ.പ്രസീദ സ്വാഗതവും പത്തോളജി വിഭാഗത്തിലെ ക്യാൻസർ ഡയഗ്നോസിസ് സ്പെഷ്യലിസ്റ്റും ഓങ്കോ പത്തോളജിസ്റ്റുമായ ഡോ. രാംഗോപാൽ നന്ദിയും പറഞ്ഞു. കൊല്ലത്തും പുറമേയുമുള്ള എല്ലാ ആശുപത്രികൾക്കും ഈ സേവനം ഉപയോഗപ്പെടുത്താം. ഫോൺ​: 0474 272 1805, 0474 272 9293