photo
തെരുവ് നായുടെ കടിയേറ്റ് ആശുപത്രിയിൽ കഴി.യുന്ന റിയാ അനിൽ

കരുനാഗപ്പള്ളി: തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്. പനയന്നാർകാവ് എസ്.വി.പി.എം.എച്ച്.എസ് സ്കൂളിലെ വിദ്യാർത്ഥിനിയായ ഉഷാ മന്ദിരത്തിൽ റിയാ അനിലിനാണ് കടിയേറ്റത്. വടക്കും തല പറമ്പിമുക്കിന് സമീപമായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാവിലെ 9 മണിക്ക് സ്കൂളിലേക്ക് പോകാനായി വീട്ടുമുറ്റത്ത് നിന്ന് റോഡിലേക്ക് ഇറങ്ങുമ്പോഴായിരുന്നു ഓടി വന്ന നായ റിയയുടെ കാലിൽ കടിച്ചത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് പെൺകുട്ടിയെ ചവറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് ലഭ്യമായിരുന്നില്ല. തുടർന്ന് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.