 
കൊല്ലം: വയനാട്ടിലെ ദുരന്ത ബാധിതർക്കായി കേരള സർവകലാശാലയിലെ എൻ.എസ്.എസ് യൂണിറ്റുകൾ 20 വീടുകൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി കൊല്ലം എസ്.എൻ കോളേജിലെ യൂണിറ്റ് സമാഹരിച്ച 1.01 ലക്ഷം രൂപയുടെ ചെക്ക് വൈസ് ചാൻസിലർ ഡോ.മോഹനൻ കുന്നുമ്മലിന് കോളേജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.എസ്. വിദ്യ, സർവകലാശാല എൻ.എസ്.എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ.എ.ഷാജി യുടെ സാന്നിദ്ധ്യത്തിൽ കൈമാറി. വിവിധ ഇനം കലാപരിപാടികൾ, ഫുഡ് സ്റ്റാളുകൾ, ഫിലിം ഫെസ്റ്റ്, വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ഇടയിൽ കൂപ്പൺ പിരിവുകൾ എന്നിവയിലൂടെയാണ് തുക കണ്ടെത്തിയത്.